Tuesday, October 03, 2006

കമന്റടി

ആകാശത്തിന്നു കീഴിലുള്ള എന്തിനേയും എന്റെ കത്തിക്കിരയാക്കാമെന്ന വ്യാമോഹവുമായാണ് തുടങ്ങിയത്. ആദ്യ പോ‍സ്റ്റ് വായിച്ച് പ്രോത്സാഹിപ്പിച്ചവരുടെ ബ്ലോഗുകള്‍ വായിച്ച് നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. പിന്നൊരു നിരാശാമൂഡില്‍ അവിടവിടെ ഓരോ കമന്റിട്ട് പിടിച്ചു നിന്നു... സൂ വിന്റെ പാചകത്തില്‍ വരെ .....(വള്ളുവനാടനായതിനാല്‍ വാചകവും പാചകവും അത്യാവശ്യത്തിനുണ്ട്..(അനാവശ്യത്തിനും!!)).. അങ്ങിനെ സമാധാനപരമായി കഴിഞ്ഞു കൂടുമ്പോള്‍ ഇന്ന് രാവിലെ നമ്മുടെ ചന്ദ്രേട്ടന്റെ കൃഷി സംബന്ധമായ ഒരു പോസ്റ്റില്‍ കമന്റ് എഴുതവേ ഒരു ബ്രെയിന്‍ വേവ്.... എന്നാല്‍ ഇനി കമന്റുകളെക്കുറിച്ചല്പം കത്തിയായാലെന്താ എന്ന്.... എന്താ... തുടങ്ങട്ടെ കൂട്ടരേ??!!