Tuesday, October 03, 2006

കമന്റടി

ആകാശത്തിന്നു കീഴിലുള്ള എന്തിനേയും എന്റെ കത്തിക്കിരയാക്കാമെന്ന വ്യാമോഹവുമായാണ് തുടങ്ങിയത്. ആദ്യ പോ‍സ്റ്റ് വായിച്ച് പ്രോത്സാഹിപ്പിച്ചവരുടെ ബ്ലോഗുകള്‍ വായിച്ച് നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. പിന്നൊരു നിരാശാമൂഡില്‍ അവിടവിടെ ഓരോ കമന്റിട്ട് പിടിച്ചു നിന്നു... സൂ വിന്റെ പാചകത്തില്‍ വരെ .....(വള്ളുവനാടനായതിനാല്‍ വാചകവും പാചകവും അത്യാവശ്യത്തിനുണ്ട്..(അനാവശ്യത്തിനും!!)).. അങ്ങിനെ സമാധാനപരമായി കഴിഞ്ഞു കൂടുമ്പോള്‍ ഇന്ന് രാവിലെ നമ്മുടെ ചന്ദ്രേട്ടന്റെ കൃഷി സംബന്ധമായ ഒരു പോസ്റ്റില്‍ കമന്റ് എഴുതവേ ഒരു ബ്രെയിന്‍ വേവ്.... എന്നാല്‍ ഇനി കമന്റുകളെക്കുറിച്ചല്പം കത്തിയായാലെന്താ എന്ന്.... എന്താ... തുടങ്ങട്ടെ കൂട്ടരേ??!!

5 Comments:

Blogger ഖാദര്‍ said...

ചിലപ്പോല്‍ പോസ്റ്റിനെ ഓവര്‍ടേക്ക് ചെയ്യുന്ന കമന്റുകളുണ്ടാവും. പോസ്റ്റും കമന്റും ചേര്‍ത്തു വായിക്കുമ്പോഴാണ് വായന പൂര്‍ണമാകുന്നതെന്ന് തോന്നുന്നു.എങ്ങനെ നന്നായി കമന്റാം എന്നു പoഇപ്പിക്കുന്ന വല്ല പോസ്റ്റുകളും ഉണ്ടൊ ആവോ

6:54 AM

 
Blogger keralafarmer said...

ഉണ്ണി കമെന്റ്‌ കള്‍ വായിച്ച്‌ കമെന്റുകളെപ്പടി ഒരു വിസകലനം നല്ലതു തന്നെയാണ്. എന്റെ ബ്ലോഗില്‍ കമെന്റിട്ടവരെല്ലാം മതിയാക്കിയപ്പോഴാണ് ഉണ്ണിയുടെ കമെന്റവിടെ കണ്ടത്‌. സുപ്രധാനമായ ഒരു വിഷയം ഉണ്ണി അവിടെ അവതരിപ്പിക്കുകയും ചെയ്തു. നടക്കട്ടെ കമെന്റടി റോഡ്‌ വക്കിലാണെങ്കില്‍ കുഴപ്പമാകും, ഇവെടെയാകുമ്പോള്‍ കുഴപ്പമില്ല.

6:57 AM

 
Blogger ബിന്ദു said...

അതൊരു നല്ല ഐഡിയ തന്നെ. എഴുതൂ. :)

2:07 PM

 
Blogger UNNI said...

നിലാവ്...
ചന്ദ്രേട്ടന്റെ കമന്റ് കാണൂ...
ഖാദര്‍..
നമുക്കൊന്ന് പഠിക്കാം..പഠിപ്പിക്കാന്‍..
ചന്ദ്രേട്ടാ..
നന്ദി..ചര്‍ച്ചാവേദിയിലെ മറുപടിക്കും കൂടി ചേര്‍ത്ത്..
ബിന്ദൂ..
ഒരു കൈ നോക്കാം...

10:31 PM

 
Blogger Unknown said...

ആശംസകള്‍ !!

1:54 AM

 

Post a Comment

<< Home